|
Add caption |
കോല്‍ക്കളില്‍ ഹൈസ്കൂളിലും ഹയര്‍ സെക്കന്‍ഡറിയിലും ദുര്‍ഗ. ഹൈസ്കൂളില്‍ ഒമ്പതാം തവണയാണ് ദുര്‍ഗ ജേതാക്കളാകുന്നത്. മുഹമ്മദ് അര്‍ഫാനും സംഘവും താളപാട്ട്, വട്ടപ്പാട്ട്, കോര്‍ക്കളി അവതരിപ്പിച്ച് കാണികളുടെ കൈയടി നേടി. അപ്പീലുമായെത്തിയാണ് അര്‍ഫാനും സംഘവും ഒന്നാമതെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ മുഹമ്മദ് ഇര്‍ഷാദും സംഘവും പരമ്പരാഗത ശൈലി കൈവിടാതെ വിജയകൊടി പാറിച്ചു. കോഴിക്കോട്ടെ സയ്യിദലവികോയ കുരുക്കളാണ് ഇരു ടീമുകളുടെയും പരിശീലകന്‍.
No comments:
Post a Comment