Friday, 31 May 2013
Thursday, 30 May 2013
നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി
53- മത് കാസറഗോഡ് റവന്യു ജില്ലാ കലോത്സവത്തിന്‍റെ ഭാഗമായി രൂപപ്പെടുത്തിയ ബ്ലോഗില്‍ ഇതിനകം 12000- ലധികം വായനക്കാരുണ്ടായിട്ടുണ്ട്..കലോത്സവ വാര്‍ത്തകളും,മത്സര ഫലവും സമയബന്ധിതമായി അപ്ഗ്രേഡ് ചെയ്യാന്‍ ഞങ്ങള്‍ അങ്ങേയറ്റം ശ്രദ്ധിച്ചിട്ടുണ്ട്.ഒപ്പം ഒന്നാം വേദിയിലെ തത്സമയ സംപ്രേക്ഷണവും നിങ്ങളുടെ മുന്നിലെത്തിക്കുവാന്‍ കഴിഞ്ഞു..ബ്ലോഗ് സന്ദര്‍ശിച്ച മുഴുവന്‍ സുഹത്തുക്കള്‍ക്കും സംഘാടകസമിതിയുടെയും മീഡിയാക്കമ്മിറ്റിയുടെയും നന്ദി അറിയിക്കുന്നു
Thursday, 17 January 2013
Tuesday, 15 January 2013
Thursday, 10 January 2013
ഹോസ്ദുര്‍ഗിന് കിരീടം
ചരിത്രമുറങ്ങുന്ന കയ്യൂരില്‍ തങ്കലിപികളില്‍ എഴുതിവയ്ക്കാന്‍ ഒരു കലോസ്തവ ചരിത്രം കൂടി ...കാര്യമായ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ ,ഏതെങ്കിലും ഒരു വര്‍ണ്ണം ചാര്‍ത്താതെ കലകളുടെ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ ജനകീയോത്സവത്തിനാണ് കയ്യൂരില്‍ തിരശീല വീണത്., ഈ ഗ്രാമത്തിന്‍റെ നല്ല ആതിഥേയത്വത്തിന് നന്ദി പറഞ്ഞാണ് വന്നവരെല്ലാം മടങ്ങിയത്. അകാലത്തില്‍ പൊലിഞ്ഞു പോയ സുമനേഷ് ഒരു വേദനയായി ഉള്ളിലൊതുക്കി ഏതിനും ഒരു കുറവും വരാതെ കാത്തു ഇവിടുത്തെ ഗ്രാമീണ ജനത. ഏതാണ്ട് 25000 ത്തോളം പേര്‍ക്കാണ് ഇത്രയും ദിവസങ്ങളിലായി വെച്ച് വിളമ്പിയത് . മാധവന്‍ നമ്പൂതിരിയുടെ കൈപ്പുണ്യത്തിനും, ഭക്ഷണ ശാലയിലെ ക്രമീകരണങ്ങള്‍ക്കും കിട്ടിയത് നൂറില്‍ നൂറു മാര്‍ക്ക്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ അച്ചടക്ക കമ്മറ്റിയും കാത്തു. എല്ലാ സബ് കമ്മറ്റികളും ഒരേ മനസ്സായി പ്രവര്‍ത്തിച്ചതിന്‍റെ കൂടി വിജയമാണ് ഈ കലോത്സവം.
ജേതാക്കള്‍ |
Wednesday, 9 January 2013
Subscribe to:
Posts (Atom)