Add caption |
Add caption |
Add caption |
Add caption |
+
കയ്യൂര്‍ :ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു വരുന്ന അന്‍പത്തി മൂന്നാമത് കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഇന്ന് വേദികള്‍ ഉണര്‍ന്നത് വൈവിധ്യമാര്‍ന്ന മത്സരങ്ങളുമായി.വിവിധ വേദികളില്‍ ശാസ്ത്രീയ സംഗീതം, ലളിതഗാനം,മോണോആക്ട്,പദ്യംചൊല്ലല്‍,ഗദ്യാപാരായണം,ഖുര്‍-ആന്‍ പാരായണം എന്നിവയുള്‍പ്പെടെയുള്ള മത്സരങ്ങള്‍ പുരോഗമിക്കുകയാണ്.കൂടാതെ സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന കാസര്‍ഗോഡിന്റെ യക്ഷഗാനവും വടക്കേ മലബാറിന്റെ കുത്തകയായ പൂരക്കളിയും ഉള്‍പ്പെടെ ഇനങ്ങളില്‍ വിവിധ വേദികളില്‍ മത്സരാര്‍ഥികള്‍ പൊരുതും.ഒപ്പം വേദികളില്‍ സംഗീത മധുരിമയും,അഭിനയത്തികവും നിറയുന്ന ദിനമാണിന്ന്.സ്റ്റേജിതര മത്സരങ്ങള്‍ നടന്ന ചൊവ്വാഴ്ചയും തരക്കേടില്ലാത്ത ആസ്വാദകരാണ് കലോത്സവ നഗരിയിലെത്തിയത്.മത്സരങ്ങള്‍ വീക്ഷിക്കാനെത്തുന്നവര്‍ക്ക് വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഇന്ന് മുതല്‍ കയ്യൂരിലേക്ക് കെ.എസ. ആര്‍.ടി.സി സ്വകാര്യ ബസ്സുകള്‍ ഓടിക്കുമെന്ന അധികൃതരുടെ ഉറപ്പ് ലഭിച്ചതും ആസ്വാദകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നും കണക്കു കൂട്ടുന്നു. കലോത്സവ ഔപചാരിക ഉദ്ഘാടനം വൈകുന്നേരമാണ് .സംഗീതവും നൃത്തവും സമന്വയിക്കുന്ന 20 മിനുട്ട് ദൈര്‍ഘ്യമുള്ള സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിക്കുക.തുടര്‍ന്ന് പി.കരുണാകരന്‍ എം.പി കലോത്സവ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും.
No comments:
Post a Comment