Add caption |
നാസിക് ബാന്റിന്റെ ത്രസിപ്പിക്കുന്ന താളം....വര്‍ണ്ണം ചാര്‍ത്തി മുത്തുക്കുടകളും നിശ്ചസ ചലന ദൃശ്യങ്ങള്‍.... വര്‍ണ്ണാഭമായ വിളംബര ജാഥയിലൂടെ കലാസ്വാദകര്‍ക്ക് കയ്യൂരിന്റെ സ്വാഗതം.ജില്ലാ കലോത്സവത്തിന് തുടക്കം കുറിച്ച് ചെറുവത്തൂര്‍ തിമിരി സര്‍വീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്നും ആരംഭിച്ച ഘോഷയാത്ര വര്‍ണപ്പകിട്ടുകൊണ്ട് വ്യത്യസ്മായി.വിവിധ നിശ്ചല ചലന ദൃശ്യങ്ങള്‍ക്കൊപ്പം മലബാറിന്റെ പൊട്ടന്‍ തെയ്യവും ഘോഷയാത്രയില്‍ പകിട്ടേകി.എന്‍.സി.സി അംഗങ്ങള്‍ ,സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്,സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍, റെഡ് ക്രോസ് അംഗങ്ങള്‍ എന്നിവരെല്ലാം വിളംബര ജാഥയില്‍ അണിനിരന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമള ദേവി,ഡി.ഡി.ഇ ശ്രീകൃഷ്ണ അഗ്ഗിത്തായ, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍ , കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ബാലകൃഷ്ണന്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്ത്യായനി തുടങ്ങിയവര്‍ വിളമ്പരകഘോഷയാത്രയ്ക്ക് നേതൃത്വം നല്കി. ഘോഷയാത്ര ചെറുവത്തൂര്‍ ബസ്റ്റാന്റ് പരിസരത്ത് സമാപിച്ചു.
Add caption |
Add caption |
Add caption |
Add caption |
Add caption |
Add caption |
Add caption |
Add caption |
Add caption |
No comments:
Post a Comment