Monday, 31 December 2012

ഉത്സവ ലഹരിയില്‍ കയ്യൂര്‍

Add caption

രിത്രം തുടികൊട്ടിയൊഴുകുന്ന തേജസ്വിനിയുടെ കുഞ്ഞോളങ്ങള്‍ക്ക് പാടിയുറങ്ങാന്‍ ഇനി പുതിയൊരു കഥകൂടി.കൗമാര കലയുടെ വസന്തോത്സവത്തിന്  തിരിതെളിയുമ്പോള്‍ ഉത്സവ ലഹരിയില്‍ ആറാടുന്നത് ഒരു ഗ്രാമം തന്നെയാണ്.സമരേതിഹാസങ്ങളുടെ ചരിത്രം രചിച്ച കയ്യൂരില്‍ ആദ്യമായി വിരുന്നെത്തുന്ന കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ജനകീയോത്സവമാക്കി മറ്റൊരു ചരിത്രം രചിക്കാന്‍ ഒരുങ്ങുകയാണ് കയ്യൂരിലെ ഗ്രാമീണ ജനത. കാഴ്ചകളും സംസാരവുമെല്ലാം കലകളിലേക്ക് മാത്രമൊതുങ്ങുന്ന അഞ്ച് രാപ്പകലുകളില്‍ കലോത്സവത്തിനെത്തുന്ന പ്രതിഭകള്‍ക്കും കലാസ്വാദകര്‍ക്കും ാധ്യമ പ്രവര്‍ത്തകര്‍ക്കുമെല്ലാം യാതൊരു കുറവും വരുത്താത്ത രീതിയിലാണ് കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ നടത്തിയത്.ഇന്ന് മുതലുള്ള അഞ്ച് നാളുകള്‍ കലാപ്രതിഭകള്‍ക്കും കലാസ്വാദകര്‍ക്കും മറക്കാനാകാത്ത അനുഭവം നല്‍കാനായി അരയും തലയും മുറുക്കി കയ്യൂരിലെ ജനം ഒന്നാകെ ഇറങ്ങിക്കഴിഞ്ഞു.സ്‌കൂള്‍ പരിസരം ശുചീകരിക്കല്‍, സാമ്പത്തിക സമാഹരണം, വിഭവ സമാഹരണം, പ്രചരണം തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളിലും കയ്യൂരിലെ ഓരോ വീട്ടുകാരുമുണ്ട്. കയ്യൂരിലെ കുടുംബശ്രീ,പുരുഷ സ്വയം സഹായ സംഘം പ്രവര്‍ത്തകര്‍ ദിവസങ്ങള്‍ക്ക് മുന്‍പേ കര്‍മ്മരംഗത്ത് സജീവമായി കഴിഞ്ഞു. കലോത്സവത്തിന് എത്തുന്നവര്‍ക്ക് മത്സര വേദികള്‍, ഭക്ഷണ സ്ഥലം,ഓഫീസുകള്‍ , ബസ് സമയം എന്നിവ അറിയിക്കുന്നതിന് പ്രത്യേകം ഇന്‍ഫര്‍മേഷന്‍ കൗണ്ടറും നാട്ടുകാരുടെ സഹകരണത്തോടെ ഒരുക്കുന്നുണ്ട്.സ്റ്റേജിന മത്സരങ്ങള്‍ക്കായി ഏഴോളം വേദികള്‍ തയ്യാറായിക്കഴിഞ്ഞു.സ്‌കൂള്‍ മൈതാനിക്കുള്ളില്‍ അഞ്ചും പുറത്ത് രണ്ടും വേദികളാണ് ഇപ്പോള്‍ സജ്ജീകരിച്ചിട്ടുള്ളത്.പാടുന്ന പടവാള്‍ എന്നറിയപ്പെടുന്ന കവി ടി.എസ് തിരുമുമ്പിന്റെ പേരിലാണ് പ്രധാന വേദി അറിയപ്പെടുന്നത്.ഇന്ത്യയ്ക്കകത്തും പുറത്തും വാക്കുകളുടെ സൗന്ദര്യം കൊണ്ട് ജില്ലയുടെ അഭിമാനമായി മാറിയ സാഹിത്യ സാംസ്‌ക്കാരിക നായകരായിരുന്ന നിരഞ്ജന, മഹാകവി കുട്ടമ്മത്ത് , മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍, വിദ്വാന്‍ പി. കേളുനായര്‍, ടി.ഉബൈദ്,നര്‍ത്തക രത്‌നം കണ്ണന്‍ പെരുവണ്ണാന്‍ എന്നിവരുടെ പേരുകളില്‍ മറ്റു വേദികളും അറിയപ്പെടും.ജില്ലയിലെ ഏഴു ഉപജില്ലകളില്‍ നിന്നുള്ള 217 വിദ്യാലയങ്ങളിലെ നാലായിരത്തോളം പ്രതിഭകള്‍ 298 ഇനങ്ങളിലായി മാറ്റുരക്കും. ഇതിനു പുറമേ 123 മത്സരാര്‍ത്ഥികള്‍ അപ്പീലുമായി എത്തുന്നുണ്ട്.കോടതി വിധി സമ്പാദിച്ച് കൂടുതല്‍ പേര്‍ മത്സരിക്കാന്‍ എത്തുമെന്നും സംഘാടകര്‍ പ്രതീക്ഷിക്കുന്നുണ്ട്. യു. പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി എന്നി വിഭാഗങ്ങളിലായി കലോത്സവം, സംസ്‌കൃതോത്സവം , അറബിക് സാഹിത്യോത്സവം, ഉറുദു കലാമേള , കന്നഡ ഉത്സവം എന്നിവയിലാണ് മത്സരം.മന്നം ജയന്തി കണക്കിലെടുത്ത് രണ്ടിന് കലോത്സവത്തിന് അവധി നല്‍കിയിട്ടുണ്ട്. സ്‌റ്റേജിന മത്സരങ്ങള്‍ മൂന്നു മുതല്‍ ആറു വരെയാണ്.ജില്ലയ്ക്കു പുറത്തുള്ള 150 ഓളം പ്രമുഖരായ വിധികര്‍ത്താക്കള്‍  തന്നെ മത്സരഫലം നിര്‍ണ്ണയിക്കാന്‍ എത്തും. മേളയില്‍ പങ്കെടുക്കുന്ന കാല്‍ലക്ഷം പേര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിന് ഭക്ഷണശാലയും പാചകപ്പുരയും ഒരുങ്ങിക്കഴിഞ്ഞു. ജില്ലയ്ക്കകത്തും പുറത്തും അറിയപ്പെടുന്ന പാചക വിദഗ്ദ്ധന്‍ മാധവന്‍ നമ്പൂതിരിയാണ് കലോത്സവത്തിനെത്തുന്നവര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.
Add caption

Add caption

Add caption

Add caption

Add caption

Add caption

Add caption

Add caption

Add caption

Add caption

Add caption

Add caption

Add caption


Add caption



photo: V. SURESH,  URUMEES TRIKARIPUR, RAHUL UDINUR

No comments:

Post a Comment