പൂരക്കളിയില്‍ ഉദിനൂരിനെ വെല്ലാന്‍ ഇക്കുറിയും എതിരാളികളില്ല. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമതെത്തി ഉദിനൂര്‍ പാരമ്പര്യം നിലനിര്‍ത്തി. ഉത്തരകേരളത്തിലെ ഭഗവതിക്കാവുകളില്‍ മീനമാസത്തിലെ പൂരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന അനുഷ്ഠാന കലാരൂപമാണ് പൂരക്കളി. സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ കരുത്തന്മാരെ പിന്നിലാക്കി നിരവധി തവണ ഉദിനൂര്‍ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. ഒന്നും നാലും നിറവും രാമായണവും ചിന്തുമാണ് ഇവര്‍ അവതരിപ്പിച്ചത്. തടിയന്‍കൊവ്വലിലെ അപ്യാല്‍ പ്രമോദാണ് പരിശീലകന്‍. കണ്ണൂര്‍, പത്തനംതിട്ട, വയനാട്, ആലപ്പുഴ, എറണാകുളം ജില്ലകളെ സംസ്ഥാന മേളയിലേക്ക് സ്ഥിരമായി അണിയിച്ചൊരുക്കുന്നതും പ്രമോദാണ്. സ്വന്തം നാട്ടിലെ കുട്ടികളെ പ്രതിഫലേച്ഛയില്ലാതെയാണ് ഇയാള്‍ പരിശീലിപ്പിക്കുന്നത്.
No comments:
Post a Comment