Thursday 10 January 2013

ഹോസ്ദുര്‍ഗിന് കിരീടം

രിത്രമുറങ്ങുന്ന കയ്യൂരില്‍ തങ്കലിപികളില്‍ എഴുതിവയ്ക്കാന്‍ ഒരു കലോസ്തവ ചരിത്രം കൂടി ...കാര്യമായ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും ഇടനല്‍കാതെ ,ഏതെങ്കിലും ഒരു വര്‍ണ്ണം ചാര്‍ത്താതെ കലകളുടെ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ ജനകീയോത്സവത്തിനാണ് കയ്യൂരില്‍ തിരശീല വീണത്‌., ഈ ഗ്രാമത്തിന്‍റെ നല്ല ആതിഥേയത്വത്തിന് നന്ദി പറഞ്ഞാണ് വന്നവരെല്ലാം മടങ്ങിയത്. അകാലത്തില്‍ പൊലിഞ്ഞു പോയ സുമനേഷ് ഒരു വേദനയായി ഉള്ളിലൊതുക്കി ഏതിനും ഒരു കുറവും വരാതെ കാത്തു ഇവിടുത്തെ ഗ്രാമീണ ജനത. ഏതാണ്ട് 25000 ത്തോളം പേര്‍ക്കാണ് ഇത്രയും ദിവസങ്ങളിലായി വെച്ച് വിളമ്പിയത് . മാധവന്‍ നമ്പൂതിരിയുടെ കൈപ്പുണ്യത്തിനും, ഭക്ഷണ ശാലയിലെ ക്രമീകരണങ്ങള്‍ക്കും കിട്ടിയത് നൂറില്‍ നൂറു മാര്‍ക്ക്. ക്രമസമാധാന പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ അച്ചടക്ക കമ്മറ്റിയും കാത്തു. എല്ലാ സബ്‌ കമ്മറ്റികളും ഒരേ മനസ്സായി പ്രവര്‍ത്തിച്ചതിന്‍റെ കൂടി വിജയമാണ് ഈ കലോത്സവം.
ജേതാക്കള്‍

No comments:

Post a Comment