കയ്യൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന അന്‍പത്തി മൂന്നാമത് കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഒരു പ്രഭാത പത്രത്തിനും ,ഒരു സായാഹ്ന പത്രത്തിനും ആയിരിക്കും അവാര്‍ഡ് നല്‍കുക . ഡിസംബര്‍ 31 മുതല്‍ ജനുവരി 6 വരെയുള്ള കലോത്സവ വാര്‍ത്തകളാണ് പരിഗണിക്കുക. അവാര്‍ഡിന് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പത്രത്തിന്‍റെ നാല് കോപ്പികള്‍ ഓരോ ദിവസവും മീഡിയ കമ്മറ്റി കണ്‍വീനറെ ഏല്‍പ്പിക്കണം. മികച്ച റിപ്പോര്‍ട്ടിങ്ങിനുള്ള അവാര്‍ഡ് സമാപന സമ്മേളനത്തില്‍ വിതരണം ചെയ്യും .
No comments:
Post a Comment