Tuesday, 1 January 2013

ജില്ലാ കലോത്സവം; ചെറുവത്തൂര്‍ ഉപജില്ല മുന്നില്‍

Add caption

 ലാമാമാങ്കത്തിന് കയ്യൂരില്‍ വര്‍ണോജ്വല തുടക്കം.സ്‌റ്റേജിതര മത്സരങ്ങളും ദൃശ്യ വിരുന്നൊരിക്കിയ ബാന്റ്‌വാദ്യ മത്സരവും കലാസ്വാദകര്‍ക്ക് ഹൃദ്യമായ അനുഭവം നല്‍കി.പന്ത്രണ്ട് വേദികളിലായി നടന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകര്‍ തടിച്ചുകൂടിയത് ബാന്റ് മേളത്തിനാണ്.ചൊവ്വാഴ്ച രാവിലെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് വിവിധ വേദികളില്‍ മത്സരങ്ങള്‍ ആരംഭിച്ചത്.ആദ്യ ദിനത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ജനറലില്‍ 33 പോയിന്റ് നേടി ചെറുവത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനത്തും കാസര്‍ഗോഡ് ഉപജില്ല പതിനെട്ട് പോയിന്റ് നേടി രണ്ടാം സ്ഥാനത്തും 15 പോയിന്റ് നേടി ബേക്കല്‍ ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുകയാണ്.ഹൈസ്‌കൂള്‍ വിഭാഗത്തെ അപേക്ഷിച്ച് താരതമ്യേന മത്സരങ്ങള്‍ കുറവായിരുന്ന ഹയര്‍സെക്കന്റ്‌റി വിഭാഗത്തില്‍ പതിനഞ്ച് പോയിന്റ് നേടി ചെറുവത്തൂര്‍ ഉപജില്ലയും ചിറ്റാരിക്കാല്‍ ഉപജില്ലയും മുന്നിലാണ്.13 പോയന്റോടെ കാസര്‍ഗോഡാണ് രണ്ടാം സ്ഥാനത്ത്.യുപി വിഭാഗം ജനറലിലും ചെറുവത്തൂര്‍ ഉപജില്ലയാണ് മുന്നില്‍(11 പോയിന്റ്).ബേക്കല്‍ ഉപജില്ല 10 പോയിന്റുമായി തൊട്ടുപിറകിലാണ്.അറബിക്,സംസ്‌കൃതം,
ഉറുദു വിഭാഗങ്ങളിലെ സാഹിത്യ മത്സരങ്ങളും ആദ്യ ദിനത്തില്‍ നടന്നു.ഇന്ന് മന്നം ജയന്തി പ്രാമാണിച്ച് മത്സരങ്ങള്‍ ഇല്ല.വ്യാഴാഴ്ച സ്‌റ്റേജ് മത്സരങ്ങള്‍ നടക്കും.
Add caption

Add caption



No comments:

Post a Comment