Add caption |
അധ:കൃതന്റെ കണ്ണീരിലും കിനാവിലും ഉയര്‍ന്ന തോറ്റം പാട്ടുകള്‍ക്കും അനീതിക്കെതിരെ ഒരു ഗ്രാമം നടത്തിയ ചെറുത്തുനില്‍പുകള്‍ക്കും കയ്യൂരില്‍ സ്മാരകം ഉയരുന്നു.ജില്ലാ കലോത്സവ നഗരിയിലെത്തുന്ന ആയിരങ്ങള്‍ക്ക് മുന്നിലാണ് ചിരസ്മരണകളുമായി സ്മാരകം നിര്‍മിക്കുന്നത്.
അടിച്ചമര്‍ത്തപ്പെട്ടവന്റെ ആത്മരോക്ഷം ചിലമ്പൊലിത്താളത്തില്‍ അനാവരണം ചെയ്യുന്ന തെയ്യങ്ങള്‍ക്ക് പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും കഥകൂടി പറയാനുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് കയ്യൂരില്‍ ഒരുങ്ങുന്ന ശില്പം.ഒരു കാലത്ത് അനീതിക്കും അധര്‍മത്തിനുമെതിരെ ശബ്ദമുയര്‍ത്തിയവര്‍ പില്‍കാലത്ത് തെയ്യങ്ങളായി അരങ്ങിലെത്തിയപ്പോള്‍ കയ്യൂരിന്റെ മണ്ണില്‍ പോരാട്ടത്തിന്റെ പുതുയുഗം സൃഷിടിച്ച വിപ്ലവകാരികളും അവരുടെ പിന്മുറക്കാരാണെന്ന് ശില്പത്തില്‍ അനാവരണം ചെയ്യുന്നുണ്ട്.കയ്യൂരിലെ ആദ്യകാല പടയോട്ടവും കയ്യൂര്‍ രക്തസാക്ഷികളായ കോയിത്താറ്റില്‍ ചിരുകണ്ടന്‍,പള്ളിക്കാല്‍ അബൂബക്കര്‍,പൊടോര കുഞ്ഞമ്പു നായര്‍,മടത്തില്‍ അപ്പു എന്നിവരുടെ പ്രതീകാത്മക ചിത്രങ്ങളും ഉള്‍പ്പെടുത്തായാണ് ശില്പം രൂപകല്‍പന ചെയ്തിട്ടുള്ളത്.ഭഗവതി തെയ്യത്തിന്റെ പ്രതീകാത്മക ചിത്രമാണ് ശില്പത്തെ മികവുറ്റാതാക്കുന്നത്.പ്രശസ്ത ശില്‍പിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുരേന്ദ്രന്‍ കൂക്കാനത്തിന്റെ കരവിരുതിലാണ് മൂന്നുമീറ്റര്‍ ഉയരത്തില്‍ കല്ലും സിമന്റും ഉപയോഗിച്ച് ശില്പം ഒരുങ്ങുന്നത്.സഹായി അനൂപ് പൊതാവൂരും സുരേന്ദ്രനൊപ്പം ശില്‍പനിര്‍മാണത്തില്‍ പങ്കാളിയാകുന്നുണ്ട്.കയ്യൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളുടെയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകുടെയും മേല്‍നോട്ടത്തിലാണ് കലോത്സവ പ്രതികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ശില്‍പം നിര്‍മിക്കുന്നത്.
Add caption |
No comments:
Post a Comment