Saturday, 5 January 2013

കലോത്സവ വേദിയില്‍ നിന്ന്-3

Add caption

Add caption

Add caption

Add caption

Add caption
കലോത്സവ വേദിയിലും കാറല്‍സ്മാന്റെ ശബ്ദം മുഴങ്ങി. ചവിട്ടുനാടകം കലോത്സവത്തില്‍ മത്സര ഇനമായപ്പോള്‍ അരങ്ങിലെത്തിയത് പടയോട്ടത്തിന്റെയും സമാധാനത്തിന്റെയും ചരിത്രകഥ. കണ്ണഞ്ചിക്കും വേഷവിധാനത്തോടെ ചെന്തമിഴിന്റെ ഈരടികളില്‍ മത്സരം മുന്നേറിയപ്പോള്‍ കണാനുണ്ടായത് വന്‍ജനസഞ്ചയം. ചവിട്ടുനാടകത്തില്‍ പ്രധാനമായ കാറല്‍സ്മാന്റെ കഥയുമായിട്ടായിരുന്നു ആദ്യ ടീമിന്റെ വരവ്. ജറുസലേം ഭരണാധികാരിയുടെ പടയോട്ടത്തില്‍ നഷ്ടപ്പെട്ടമായതെല്ലാം തിരിച്ചുപിടിക്കുന്ന ഫ്രാന്‍സിലെ കാറല്‍സ്മാന്‍ ചക്രവര്‍ത്തിയുടെ ചരിതംപാടിയായിരുന്നു ചുവട്വെപ്പ്. യഥാര്‍ഥത്തില്‍ കാറല്‍സ്മാന്റെ കഥ ചവിട്ടുനാടമായി അവതരിപ്പിക്കുമ്പോള്‍ വേണ്ടി വരിക 15 ദിവസവും നൂറിലധികം കലാകാരന്‍മാരെയുമാണ്. പഴക്കമുള്ള കലാരൂപങ്ങളിലൊന്നായ ചവിട്ടുനാടകം സജീവമായിരുന്നത് പ്രധാനമായും കൊച്ചിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍. മാര്‍തോമ സന്ദേശവും അരങ്ങേറി. ഹൈസ്കൂളിലും ഹയര്‍സെക്കന്‍ഡറിയിലും ഒന്നാം സ്ഥാനത്തോടെ ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സംസ്ഥാനതലത്തില്‍ ജില്ലയെ പ്രതിനിധീകരിക്കാന്‍ യോഗ്യതനേടി.
Add caption

No comments:

Post a Comment