കയ്യൂര്‍ ഒരുങ്ങുന്നു
53 ) മത് കാസറഗോഡ് റവന്യു ജില്ല കലോത്സവത്തിന്‍റെ വിജയത്തിന് കയ്യൂരിന്‍റെ സാംസ്‌കാരിക മനസ്സ് ഒരുങ്ങുന്നു. കൈ മെയ്യ് മറന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാട്ടുകാര്‍ നേതൃത്വം നല്‍കുന്നു. രാത്രി പകലാക്കി മാറ്റിക്കൊണ്ടാണ് അധ്വാനിക്കുന്ന കയ്യൂര്‍ ജനത ഉത്സവം വിജയിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുള്ളത്.
മുഴുവന്‍ പി ടി എ മെമ്പര്‍മാരും മദര്‍ പി ടി എ മെമ്പര്‍മാരും ഒന്നിച് ഡിസംബര്‍ 26 നു സ്കൂള്‍ കോമ്പൌണ്ട് മുഴുവന്‍ ശുചീകരണം നടത്തി. എന്‍ എസ് എസ് കാമ്പിലെ ഊര്‍ജ്ജസ്വലരായ വളണ്ടിയര്‍മാര്‍ രാത്രിയില്‍ നടത്തിയ കാമ്പസ് സൌന്ദര്യവത്കരണ പരിപാടിയും ശ്രദ്ധേയമാകുന്നു.
ജനുവരി 1 മുതല്‍ 6 വരെ കൌമാര പ്രതിഭകള്‍ തീര്‍ക്കുന്ന കലാ സാംസ്കാരിക വിസ്മയങ്ങള്‍ കയ്യൂരിനെ പുളകിതയാക്കും. ഒരുപാട് ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ തേജസ്വിനിപ്പുഴ ഈ കലാ മാമാങ്കത്തിനും സാക്ഷ്യം വഹിക്കുന്നു.
7 വേദികള്‍ ,3500 കലാപ്രതിഭകള്‍,1000 ഒഫീഷ്യല്‍സ്, 500 വളണ്ടിയര്‍മാര്‍, എന്‍ സി സി, എന്‍ എസ് എസ്, സ്കൌട്ട് & ഗൈഡ്, കുടുംബശ്രീ , പുരുഷ സ്വയം സഹായ പ്രവര്‍ത്തകര്‍, ക്ലബ്ബുകള്‍, യുവജന സംഘടനകള്‍, എല്ലാവരും ഈ ഉത്സവത്തിന്‍റെ ഭാഗമായിരിക്കുന്നു.
1000 പേര്‍ക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണ ശാല ഒരുങ്ങുന്നു. പുല്ലു കൊണ്ടുണ്ടാക്കുന്ന എന്‍ക്വയറി കൌണ്ടര്‍ ശ്രദ്ധേയമാകും.
പരാതികളില്ലാത്ത ഒരു കലാ വിരുന്നിനു കയ്യൂര്‍ എല്ലാ തരത്തിലും കാത്തിരിക്കുന്നു

No comments:
Post a Comment