Monday, 31 December 2012

കലാകൗമാരമേ . . . സുസ്വാഗതം


സ്വാഗത ഗാനത്തില്‍ ഡല്‍ഹി പെണ്‍കുട്ടിക്ക് അശ്രുപൂജ 
Add caption

ലസ്ഥാന നഗരിയില്‍ നരാധമന്മാരുടെ ഇരമായി മാറിയ പെണ്‍കുട്ടിക്ക് ആദരാഞ്ജലികളര്‍പ്പിച്ചും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചും കലോത്സവ സ്വാഗത ഗാനം ഒരുങ്ങി.കയ്യൂര്‍ ജി.വി.എച്ച്.എസ്.എസില്‍ ഇന്ന് മുതല്‍ നടക്കുന്ന റവന്യു ജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിന്റെ  സ്വാഗതഗാനമാണ് വരികളുടെയും ചിട്ടപ്പെടുത്തലിന്റെയും മികവില്‍ വ്യത്യസ്തമാകുന്നത്.ഉദയഗിരിയുടെ താഴ്‌വരയില്‍....എന്ന് തുടങ്ങുന്ന വരികളിലാണ് ഡല്‍ഹിയില്‍ അപമാനിതയായവളെപ്പോലെ മറ്റൊരു സ്ത്രീക്കും ഇത് സംഭവിക്കാതിരിക്കെട്ടെ എന്ന ആഹ്വാനം നടത്തുന്നത്.പതിനെട്ട് മിനുട്ട് നീണ്ട് നില്‍ക്കുന്ന ഗാനം കയ്യൂര്‍ സ്‌കൂളിലെതന്നെ വിവിധ തലങ്ങളില്‍ പഠിക്കുന്ന 53ഓളം വിദ്യാര്‍ഥികളാണ് ആലപിക്കുന്നത്.
അമീര്‍കല്യാണി,ശങ്കരാഭരണം,ആഭോഗി,സുരുട്ടി തുടങ്ങിയ ഏഴോളം വ്യത്യസ്ത രാഗങ്ങളിലാണ് സ്വാഗത ഗാനം ഒരുക്കിയത്.കാര്‍ഷിക സമൃദ്ധിക്ക് പേരുകേട്ട നാട്ടില്‍ നിന്നും കൃഷി പടിയിറങ്ങുമ്പോള്‍ പുതു തലമുറ പഴയ കാലത്തിലേക്ക് തിരിച്ചു പോവണമെന്നും വരികളിലൂടെ പറയുന്നു. കയ്യൂരില്‍ നടക്കുന്നത് 53മത് റവന്യു ജില്ലാ കലോത്സവമാണെന്നത് ഓര്‍മപ്പെടുത്തി 53കുട്ടികളാണ് ഗാനമാലപിക്കുന്നതും നൃത്താവിഷ്‌ക്കാരം നടത്തുന്നതും.കയ്യൂര്‍ സ്‌കൂളില്‍ ദിവസങ്ങളായി ഗാനപരിശീലനവും നൃത്തപരിശീലനവും നടന്നു വരുകയാണ്.പയ്യന്നൂര്‍ ശ്രീധരനാണ് ഗാനരചന. പാലക്കുന്ന് അംബിക സ്‌കൂള്‍ അദ്ധ്യാപകന്‍ വെള്ളിക്കൊത്തെ പ്രമോദ് പി നായരാണ് ഗാനത്തിന് ഈണമിട്ടത്. നൃത്താവിഷ്‌കാരം രാമചന്ദ്രന്‍ വേലാശ്വരം നിര്‍വഹിച്ചു. ജനുവരി മൂന്നിന് വൈകീട്ട് 5ന് നടക്കുന്ന കലോത്സവ ഉദ്ഘാടന ചടങ്ങിനെത്തുന്നവരെ സ്വാഗതം ചെയ്യാനുള്ള അവസാനവട്ട പരിശീലത്തിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികളും അവര്‍ക്ക് പരിശീലനം നല്‍കുന്നവരും.

No comments:

Post a Comment