Add caption |
+
ജില്ലാ കലോത്സവത്തിന്റെ മത്സരഫലങ്ങള്‍ തത്സമയം അറിയുന്നതിനായി ബ്ലോഗും വെബ്‌സൈ www.schoolkalotsavamkayyoor.blogspot.com എന്ന ബ്ലോഗ് അഡ്രസിലും www.kayyoorkalolthsavam.com എന്ന വെബ് അഡ്രസിലും മത്സര ഫലങ്ങള്‍ യഥാസമയം ഉള്‍പ്പെടുത്തുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.ചന്തേര ബിആര്‍സി ട്രെയ്‌നര്‍ മഹേഷ് കുമാര്‍,വിനയന്‍ പിലിക്കോട്,മീഡിയ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ കെ.എം അനില്‍ കുമാര്‍,കണ്‍വീനര്‍ വി.ദാമോദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് മത്സര ഫലങ്ങള്‍ തത്സമയം ലഭ്യമാക്കുന്നത്.ഇതിനോടകം തന്നെ രണ്ടായിരത്തിലേറെപേര്‍ കലോത്സവ ബ്ലോഗ് സന്ദര്‍ശിച്ചിട്ടുണ്ട്.ജില്ലാ കലോത്സവത്തിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആദ്യമായാണ് ജില്ലാ കലോത്സവ മത്സരഫലങ്ങള്‍ വെബ്‌സൈറ്റ് വഴി തത്സമയം പുറത്തുവിടുന്നത്.പ്രമുഖ വെബ് ഡിസൈനര്‍ വിജേഷ് ചന്തേരയാണ് വെബ്‌സൈറ്റ് രൂപകല്‍പന ചെയ്തത്.ബ്ലാഗ് ഡിസൈന്‍ ചെയ്തത്ചന്തേര ബിആര്‍സി ട്രെയ്‌നര്‍ മഹേഷ് കുമാറാണ്.മത്സരാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തുന്നത്.
Add caption |
No comments:
Post a Comment