Sunday 6 January 2013

മോഹിനിയാട്ടം ഒന്നാം സ്ഥാനം രണ്ടുപേര്‍ക്ക്

Add caption
 ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ യു.പി വിഭാഗം മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനക്കാര്‍ രണ്ടുപേര്‍. കാഞ്ഞങ്ങാട് മേലാങ്കോട്ടെ എ.സി.കണ്ണന്‍ നായര്‍ യു.പി.സ്‌കൂളിലെ വര്‍ഷ ബാലകൃഷ്ണനും കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എ.അനഘയുമാണ് ജേതാക്കളായത്. അപ്പീലിലൂടെയാണ് വര്‍ഷ ജില്ലാതല മത്സരത്തിനെത്തിയത്. കാഞ്ഞങ്ങാട് കുശാല്‍നഗറിലെ ബാലകൃഷ്ണന്‍-വല്ലി ദമ്പതിമാരുടെ മകളാണ്. കലാമണ്ഡലം വനജ രാജനാണ് ഗുരു. നീലേശ്വരം കൊട്രച്ചാലിലെ ശശി-അനിത ദമ്പതിമാരുടെ മകളാണ് അനഘ. സുധ നീലേശ്വരത്തിന്റെ ശിഷ്യയാണ്.

No comments:

Post a Comment